
'തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്'; ഉണ്ണി പി ദേവിന് പിന്തുണയുമായി ജയകൃഷ്ണൻ
പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനായ ഉണ്ണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്
ഭാര്യ പ്രിയങ്കയുടെ മരണത്തിൽ അറസ്റ്റിലായ നടൻ ഉണ്ണി പി ദേവിന് പിന്തുണയുമായി നടൻ ജയകൃഷ്ണൻ. ഫേയ്ബുക്കിലൂടെയാണ് ജയകൃഷ്ണൻ പിന്തുണ അറിയിച്ചത്. നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത് എന്നാണ് ജയകൃഷ്ണൻ കുറിച്ചത്.
‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു... ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ...നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്.’–ജയകൃഷ്ണൻ കുറിച്ചു. അവനെ അറിയുന്നവർക്ക് എല്ലാം അറിയാമെന്നും ഉണ്ണിയൊരു പ്രശ്നക്കാരൻ അല്ലെന്നും താരം വ്യക്തമാക്കുന്നു. ഇതൊന്നും ആരോടും പറഞ്ഞിട്ടു കാര്യമില്ലെന്നും ജയകൃഷ്ണൻ പറയുന്നു.
പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനായ ഉണ്ണിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഗാർഹിക പീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം. പ്രിയങ്കയുടെ ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്. പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ഉണ്ണിയുടെ അമ്മ ശാന്തയ്ക്കെതിരെയും പ്രിയങ്കയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി



