
അമേരിക്കന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റു മരിച്ചു

ലോസ് ഏഞ്ജല്‍സ്: അമേരിക്കന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റു മരിച്ചു. കാര്‍ മോഷ്ടാക്കള്‍ ജോണിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. 37 വയസ്സായിരുന്നു.
എബിസി ചാനലിലെ ജനപ്രിയ സീരീസ് ആയ ജനറല്‍ ഹോസ്പിറ്റലിലൂടെയാണ് ജോണി വാക്ടര്‍ ശ്രദ്ധേയനായത്. 2020 മുതല്‍ 2022 വരെ സീരീസിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണിയാണ്. സ്‌റ്റേഷന്‍ 19, എന്‍സിഐഎസ്, വെസ്റ്റ് വേള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോസ് ഏഞ്ജല്‍സില്‍ ജോലി ചെയ്യുന്ന റൂഫ് ടോപ്പ് ബാറില്‍നിന്നിറങ്ങിയപ്പോഴാണ് ജോണിക്കു നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച കാര്‍ മോഷ്ടാക്കള്‍ നടനു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.
The entire General Hospital family is heartbroken to hear of Johnny Wactorâs untimely passing. He was truly one of a kind and a pleasure to work with each and every day. Our thoughts and prayers go out to his loved ones during this difficult time. pic.twitter.com/2wlIM1TpAB
— General Hospital (@GeneralHospital) May 27, 2024
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





