സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍

dead in saudi accident
ജോബിന ജോണി, ജെയ്സിമോൾ മാത്യു, ഹെപ്സിബ ദേവമണി, വിജയലക്ഷ്മി ജഗദീഷ്
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :3 ഒക്ടോബർ 2026, 11:35 am IST

മക്ക: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33) എന്നീ നഴ്‌സുമാരും, ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് മരിച്ചത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്‌ല ഗവണ്‍മെന്റ് ഡിസ്‌പെന്‍സറികളിലെ ജീവനക്കാരായിരുന്നു മരിച്ച നാല് നഴ്‌സുമാരും. വാരാന്ത്യ അവധി ദിനമായിരുന്ന വെള്ളിയാഴ്ച സാധനങ്ങള്‍ വാങ്ങുന്നതിനായി സൗദി പൗരന്റെ കാറില്‍ റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

News Now

Summary

Two Malayali Nurses Among Five Killed in Tragic Saudi Road Accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates