നടന്‍ ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

വിവിധ ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

ജൂനിയർ മെഹ്മൂദ്/ ഫെയ്‌സ്‌ബുക്ക്
Last Updated :22 January 2024, 7:50 pm IST
Edited by :migrator

മുംബൈ: ഹിന്ദി സിനിമാ നടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. 

ഹാഥി മേരെ സാഥി, മേരാ നാം ജോക്കര്‍, ജുദായി, ദാദാഗിരി, കാരവന്‍, ബ്രഹ്മചാരി തുടങ്ങി വിവിധ ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

നടനും സംവിധായകനും ഗായകനുമായ ജൂനിയര്‍ മെഹമൂദിന് അടുത്തിടെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സര്‍ നാലാം ഘട്ടത്തിലായിരുന്നുവെന്നും സുഹൃത്ത് സലാം കാസി വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now