"അപ്പോ ഇതിലേതാ കുട്ടി..."!; ഇസക്കുട്ടന്റെ കുട്ടിസൈക്കിളും ചവിട്ടി ചാക്കോച്ചൻ, ക്യൂട്ട് വിഡിയോ 

"ഒരു രാജമല്ല വിടരുന്ന പോലെ... അതാണ് ഓർമ വന്നത്" എന്നാണ് വിഡിയോ കണ്ട് ഒരാൾ കമന്റ് കുറിച്ചിരിക്കുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:21 am IST

ഫാദേഴ്സ് ഡേ പ്രമാണിച്ച് മകൻ ഇസഹാക്കിനൊപ്പം രസകരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. "പ്രിയ അച്ഛൻമാരെ... നിങ്ങളുടെ കുട്ടിയുടെ കുട്ടിയാകൂ... ഹാപ്പി അപ്പൻമാർസ് ഡേ", എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീടിനകത്ത് കുട്ടിസൈക്കിളും ചവിട്ടി വരുകയാണ് വിഡിയോയിൽ ചാക്കോച്ചൻ. ഇസക്കുട്ടൻ ചവിട്ടുന്ന സൈക്കിളിനേക്കാൾ‌ ചെറിയ സൈക്കിളാണ് അപ്പൻ ചവിട്ടുന്നതെന്നതാണ് രസകരമായ കാര്യം. 

"ഒരു രാജമല്ല വിടരുന്ന പോലെ... അതാണ് ഓർമ വന്നത്" എന്നാണ് വിഡിയോ കണ്ട് ഒരാൾ കമന്റ് കുറിച്ചിരിക്കുന്നത്. "ചാക്കോച്ചൻ: പതിയെ പോടാ...എനിക്ക് ഈ ദേശത്തെ വഴി അറിയില്ല...", "രണ്ട് പിള്ളേരുടെ പുറകിൽ വരുന്നത് ഏത് കൊച്ചാണാവോ... കണ്ടിട്ട് നല്ല പരിചയം", "അപ്പോ ഇതിലേതാ കുട്ടി...", "ഇതിൽ അച്ഛൻ ഇല്ലല്ലോ മൂന്നും കുട്ടികളാണല്ലോ", എന്നെല്ലാമാണ് മറ്റ് കമന്റുകൾ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now