
നടൻ ലുക്മാൻ വിവാഹിതനായി; ചിത്രങ്ങൾ
ജുമൈമയാണ് വധു
മലപ്പുറം; യുവനടൻ ലുക്മാൻ വിവാഹിതനായി. ജുമൈമയാണ് വധു. ഇന്നലെ മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

ഇന്ന് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തി. നടൻ ബാലു, അലീന, ഇര്‍ഷാദ് അലി, സുധി കോപ്പ തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. താരത്തിന്റെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്മാൻ എൻജിനീയറിങ് മേഖലയിൽനിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹ്സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടർന്ന് വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



