മാളികപ്പുറം സിനിമയുടെ വിജയം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച് അണിയറ പ്രവർത്തകർ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:15 am IST

News Now

മാളികപ്പുറം സിനിമയുടെ വിജയം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച് അണിയറ പ്രവർത്തകർ. വിജയാഘോഷത്തിലേക്ക് മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ നടൻ ഉണ്ണി മുകുന്ദനോട് "ഉണ്ണി സാറെ, നീ കണ്ടാൽ അറിയോടെ" എന്നായിരുന്നു മെ​ഗാസ്റ്റാറിന്റെ ചോദ്യം. പടം സൂപ്പർഹിറ്റായതിൽ മമ്മൂട്ടിയോടുള്ള നന്ദി അറിയിക്കുകയായിരുന്നു ഉണ്ണി. 

‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് ആദ്യം പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി’, ഉണ്ണി മുകുന്ദൻ പറഞ്ഞു. 

നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് മാളികപ്പുറം. ബേബി ദേവനന്ദ, ശ്രീപഥ്, സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി  രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, ശ്രീജിത്ത്‌ രവി തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates