ഉള്ളതുകൊണ്ട് ഒരുമയോടെ ഒരുവർഷം; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മണികണ്ഠനും അഞ്ജലിയും

സിനിമ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്

മണികണ്ഠൻ ആചാരിയും ഭാര്യ അഞ്ജലിയും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:43 am IST
Edited by :migrator

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ മണികണ്ഠൻ ആചാരി. താരെ തന്നെയാണ് വിവാഹവാർഷിക വിശേഷം താരം ആരാധകരുമായി പങ്കുവെച്ചത്. ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം എന്ന കുറിപ്പിൽ വിവാഹഫോട്ടോയാണ് മണികണ്ഠൻ പങ്കുവെച്ചത്. സിനിമ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. 

കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗണിന് ഇടയിലാണ് താരം വിവാഹിതനാവുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലിയാണ് താരത്തിന്റെ ഭാര്യ. കുഞ്ഞ് അതിഥിക്കൊപ്പമാണ് ഇരുവരുടേയും ആദ്യ വിവാഹവാർഷിക ആഘോഷം. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നിരുന്നു. ബാലനാടാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അച്ഛനായ വിവരം മണികണ്ഠൻ പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now