
എന്താണ് ഈ രൂപം, ആര് അവതരിപ്പിക്കും?; പ്രേക്ഷകരെ ആകാംക്ഷയിലാക്കി ബറോസിലെ കഥാപാത്രം
അന്യഗ്രഹ ജീവിയുടേതിന് സമമാണ് കഥാപാത്രത്തിന്റെ രൂപമെന്നാണ് സമൂഹമാധ്യമങ്ങളിലെ കണ്ടെത്തൽ
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിവരങ്ങളും ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈൻ ആണ് ആസ്വാദകർക്കിടയിൽ ചർച്ചയാകുന്നത്.
നടൻ പ്രതാപ് പോത്തൻ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കൺസെപ്റ്റ് മോഹൻലാലിന്റെ കൈയില്ലിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കഥാപാത്രത്തിന്റെ ക്ലോസപ്പ് ലുക്കും പുറത്തുവന്നിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഭയം തോന്നിക്കുന്ന രൂപമാണിത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ രൂപമാണിത് എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. മോഹൻലാൽ തന്നെയാണോ ഈ വേഷത്തിലെത്തുക എന്നാണ് ആരാധകരുടെ സംശയം. അന്യഗ്രഹ ജീവിയുടേതിന് സമമാണ് കഥാപാത്രത്തിന്റെ രൂപമെന്നാണ് സമൂഹമാധ്യമങ്ങളിലെ കണ്ടെത്തൽ.
ചെന്നൈയിൽ ബറോസിന്റെ പ്രീപ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൊച്ചിയും ഗോവയും പ്രധാന ലൊക്കേഷനുകളായ സിനിമ മാർച്ച് പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



