
'ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ മതി'; ഇസൈ മണികണ്ഠന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ
നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈയ്‌ക്ക് പിറന്നാൾ ആശംസിച്ച് മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വളരെ ആകാംഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിൽ പുരോഗിമിക്കുന്നതിനിടെ ലൊക്കേഷനിൽ നിന്നും പുതിയൊരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈയ്‌ക്ക് മോഹൻലാൽ പിറന്നാൾ ആശംസിക്കുന്നതാണ് വിഡിയോ. "പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ" എന്നായിരുന്നു സൂപ്പർസ്റ്റാറിന്റെ വാക്കുകൾ. മണികണ്ഠൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
"അവന്റെ ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്" എന്ന് മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞു. നിരവധി ആളുകളാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിൽ മണികണ്ഠനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവർ ചിത്രത്തിൻറെ ഭാഗമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



