''ഇത് മാസ്ക് ആണോ താടിയാണോ'', പാപ്പൻ ലുക്കിൽ സുരേഷ് ഗോപി രാജ്യസഭയിൽ; വിഡിയോ 

സുരേഷ് ഗോപിയുടെ പുതിയ ലുക്ക് കണ്ട സഭാദ്ധ്യക്ഷന്റെ സംശയമാണ് വിഡിയോയിലെ ഉള്ളടക്കം

വീഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:59 am IST

പാപ്പൻ ലുക്കിൽ രാജ്യസഭയിലെത്തിയ സുരേഷ് ഗോപിയുടെ പുതിയ വിഡിയോ വൈറലാകുന്നു. സുരേഷ് ഗോപിയുടെ പുതിയ ലുക്ക് കണ്ട സഭാദ്ധ്യക്ഷന്റെ സംശയമാണ് വിഡിയോയിലെ ഉള്ളടക്കം. 

സുരേഷ് ഗോപിയുടെ താടി കണ്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ചോദ്യം. ഇത് കേട്ടതും സഭയിൽ ചിരി പടർന്നു. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.  എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തുന്നത്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ടാണ് പാപ്പനിൽ വീണ്ടും ഒന്നിക്കുന്നത്. 

ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ  സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌,വിജയരാഘവൻ, ടിനി ടോം,ഷമ്മി  തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now