നടി മൈഥിലി അമ്മയായി, ആൺകുഞ്ഞ്

പോസ്റ്റിനു താഴെ നിരവധി പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തുന്നത്

മൈഥിലിയും സമ്പത്തും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:15 am IST
Edited by :migrator

നടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും കുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അമ്മയായ സന്തോഷം അറിയിച്ചത്. ആൺകുഞ്ഞാണ് ജനിച്ചത്. മകന്റെ കൈകളുടെ ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷം പങ്കുവച്ചത്. 

പ്രിയപ്പെട്ടവരെ ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നു എന്നാണ് മൈഥിലി കുറിച്ചത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മൈഥിലിക്കും സമ്പത്തിനും ആശംസകളുമായി എത്തുന്നത്. പേളി മാണി, അനുമോൾ, ശ്വേതാ മേനോൻ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മൈഥിലിയും സമ്പത്തും വിവാഹിതരാകുന്നത്. ആർക്കിടെക്ടാണ് സമ്പത്ത്. ഓണത്തിനാണ് കുഞ്ഞു പിറക്കാൻ പോകുന്ന വിവരം മൈഥിലി ആരാധകരുമായി പങ്കുവച്ചത്. അതിനു പിന്നാലെ പങ്കുവച്ച വളകാപ്പിന്റെ ചിത്രങ്ങളും വൈറലായിരുന്നു. 

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now