നടൻ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു; വധു നിരഞ്ജന

ഡിസംബർ ആദ്യ വാരമാണ് വിവാഹം

നിരഞ്ജ് മണിയൻപിള്ള രാജുവും വധു നിരഞ്ജനയും/ ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST
Edited by :migrator

നടനും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമാണ് വിവാഹം. സിനിമാ സഹപ്രവർത്തകർക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും.

മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ. ഡോ. ഐശ്വര്യയാണ് ഭാര്യ. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. വിവാഹആവാഹനം ആണ് നിരഞ്ജിന്റേതായി ഒടുവിൽ‌ തിയറ്ററുകളിലെത്തിയ ചിത്രം. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയ സിനിമകളാണ് പുതിയ പ്രോജക്ടുകൾ.

ഫാഷൻ ഡിസൈനറാണ് പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now