
കമല്‍ഹാസന്റെ സര്‍ജറി വിജയകരം; പ്രാര്‍ത്ഥനകള്‍ക്ക് നന്ദിപറഞ്ഞ് മകള്‍ ശ്രുതി
ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി
നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി. കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച ശേഷമായിരിക്കും ഡിസ്ചാര്‍ജ്ജ്.
പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദികുറിച്ചുകൊണ്ടാണ് കമലഹാസനുവേണ്ടി ശ്രുതി ആരോഗ്യ വിവരങ്ങള്‍ പുറത്തുവിട്ടത്. അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നവരോടായാണ് സര്‍ജറി വിജയകരമായിരുന്നെന്ന സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്.കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം ആളുകളുമായി സംവധിക്കാന്‍ അദ്ദേഹം എത്തുമെന്നാണ് ശ്രുതി അറിയിച്ചത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമാണ് ഇന്ന് നടന്ന സര്‍ജറി.വളരെപ്പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മടങ്ങിയെത്തുമെന്ന് വാക്ക് നല്കിയിട്ടാണ് കമലഹാസന് ആശുപത്രിയിലേക്ക് തിരിച്ചത്.
On behalf of @ikamalhaasan hereâs an update ! Thankyou for all the pic.twitter.com/poySGakaLS
â shruti haasan (@shrutihaasan) January 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
