
'സ്വപ്നമോ യാഥാർഥ്യമോ? എന്നെന്നും ഓർമയിലുണ്ടാകും'; ഫാസിലിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് പ്രകാശ് വർമ
ഫാസിൽ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു.

തുടരും എന്ന സിനിമയിലെ ജോർജ് സാർ എന്ന കഥാപാത്രമായെത്തി മലയാളികളുടെയൊട്ടാകെ മനം കവർന്ന നടനാണ് പ്രകാശ് വർമ. ഒരു ചെറുചിരിയോടെ ഹലോ പറഞ്ഞെത്തി, സിനിമാ പ്രേക്ഷകരുടെ മുഴുവൻ വെറുപ്പും നേടിയ കഥാപാത്രമായിരുന്നു ജോർജ് സാർ. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രകാശ് വർമ.
ഫാസിലിനും കുടുംബത്തോടൊപ്പവും പങ്കുവെച്ച നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രകാശ് വര്‍മ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. "സ്വപ്നമോ യാഥാർഥ്യമോ? ഫാസിൽ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു. അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവനും സന്തോഷവാനുമാണ്.
അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വീണ്ടും ഓര്‍മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചു കൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത.
ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും".- പ്രകാശ് വർമ കുറിച്ചു. ഫാസിലിന്റെ ഭാര്യ റൊസീന ഫാസില്‍, ഇളയ മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍, പ്രകാശ് വർമയുടെ ഭാര്യ സ്നേഹ ഐപ് എന്നിവരെയും ചിത്രത്തിൽ കാണാം. ഫർഹാനൊപ്പമുള്ള ചിത്രവും പ്രകാശ് വർമ പങ്കുവച്ചിട്ടുണ്ട്.
ജോർജ് സാറും സുധീഷും പാരലൽ യൂണിവേഴ്സിൽ എന്നാണ് ചിത്രത്തിന് അദ്ദേഹം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സമ്മാനങ്ങൾ എന്നർഥം വരുന്ന ഗിഫ്റ്റ്സ് ഫ്രം ദ് യൂണിവേഴ്സ് എന്ന ഹാഷ്ടാഗും പ്രകാശ് വർമ കുറിച്ചിട്ടുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Thudarum movie fame Actor Prakash Varma meets Director Fazil.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ വാഴ്ത്തുന്ന ഗുണ്ടകൾ ഇവിടെ ഉണ്ടെന്ന് മറക്കരുത്'; വിമർശനവുമായി പ്രകാശ് രാജ്

'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല': മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്
