‘ഗോഡ്ഫാദറി‘ലെ ‘ജതിൻ രാംദാസ്‘ എത്തി?; ‘ലൂസിഫർ’ തെലുങ്കിൽ സൽമാൻ ഖാനും 

ചിരഞ്ചീവി തന്നെയാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ ഭാ​ഗമാകുന്ന വിവരം സ്ഥിരീകരിച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST
Edited by :migrator

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ൽ സൽമാൻ ഖാനും. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി തെലുങ്കിൽ ചിരഞ്ജീവിയാണ് എത്തുന്നത്. ചിരഞ്ചീവി തന്നെയാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ ഭാ​ഗമാകുന്ന വിവരം സ്ഥിരീകരിച്ചത്. അതേസമയം താരം ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രമായാകും സൽമാൻ എത്തുക എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിന്റെ വേഷത്തിലാണ് സൽമാൻ അഭിനയിക്കുന്നതെന്നും സൂചനകളുണ്ട്.  മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ നയൻതാരയാണ് അവതരിപ്പിക്കുന്നത്. സംവിധായകൻ മോഹൻരാജ(ജയം രാജ)യാണ് തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. 

ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now