'നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട് ?'; എന്ത് പറ്റിയെന്ന് ചോദിക്കുന്നവരോട് സൽമാന്റെ കിടിലൻ മറുപടി
ഇതോടെയാണ് മൗനം വെടിഞ്ഞ് നടൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവർക്ക് മറുപടിയുമായി നടൻ സൽമാൻ ഖാൻ. വെള്ളിയാഴ്ച ഒരു പൊതുപരിപാടിക്ക് സൽമാൻ ഖാനെത്തിയിരുന്നു. തലയിൽ തൊപ്പി ധരിച്ച് അല്പം ക്ഷീണിതനായാണ് സൽമാനെ പരിപാടിയിൽ കാണാനായത്.
ഇതിന് പിന്നാലെയാണ് സൽമാന് സുഖമില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിച്ചത്. ഇതോടെയാണ് മൗനം വെടിഞ്ഞ് നടൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 'നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട് ?'. - എന്നാണ് സൽമാൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ പുതിയ ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്റർ (ഐടി സെർവർ റൂം) ഉദ്ഘാടന ചടങ്ങിലായിരുന്നു സൽമാൻ ഖാൻ പങ്കെടുത്തത്. ഇവിടെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സെന്റർ സന്ദർശിക്കുകയും ചെയ്യുന്ന സൽമാന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിൽ ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോലുകളും അദ്ദേഹം കൈമാറിയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. 'മാതൃഭൂമി' ആണ് സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. നയൻതാരയ്ക്കൊപ്പമുള്ള ഒരു ചിത്രവും സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Actor Salman Khan shares cryptic note amid his ill health rumours.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബിഗ് ബോസ് ഷോയ്ക്കിടെ സല്മാന് ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ



