
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി
'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

ഒരു മിസ്ഡ് കോൾ മതി! അക്കൗണ്ട് കാലിയാകും?

നടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ഷമ്മി തിലകൻ. ആഴമായ ദയയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്നേഹത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു. ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനിൽക്കാൻ പ്രാർഥിക്കുന്നു.- എന്നാണ് ഷമ്മി തിലകൻ ആശംസകൾ നേർന്ന് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മനോഹരമായ ഒരു ചിത്രവും ഷമ്മി തിലകൻ പങ്കുവച്ചിട്ടുണ്ട്. 74 -ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് സിനിമാ രംഗത്തെ പ്രമുഖരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പിറന്നാൾ ആശംസകൾ! പ്രിയപ്പെട്ട മമ്മൂക്ക, രോഗവിമുക്തി നേടിക്കൊണ്ടു തന്നെ ഈ പിറന്നാൾ ആഘോഷിക്കാൻ അങ്ങേക്കായതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ട്..! ഹൃദയത്തിൻ്റെ നന്മ നിറഞ്ഞുനിൽക്കുന്ന അങ്ങയുടെ നിഷ്കളങ്കമായ ഈ പുഞ്ചിരി കാണാൻ കഴിയുന്നത് അങ്ങേയറ്റം സന്തോഷപ്രദമാണ്.
മദർ തെരേസ പറഞ്ഞതു പോലെ, ചില മുഖങ്ങൾ അങ്ങനെയാണ്... അവരുടെ പുഞ്ചിരിയിൽ ദൈവത്തിന്റെ ദയയും സ്നേഹവും നിറഞ്ഞുനിൽക്കും. ആഴമായ ദയയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്നേഹത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുന്നു.
ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. പിറന്നാൾ ആശംസകൾ, പ്രിയപ്പെട്ട മമ്മൂക്ക!
Summary
Cinema News: Actor Shammy Thilakan wish Mammootty.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




