'എട്ടു വയസുള്ള മകളുണ്ട്, സിയൽ എന്നാണ് പേര്, അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല'; തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

വിവാഹമോചനം നേടിയതിനാൽ മകൾ അമ്മയ്ക്കൊപ്പമാണെന്നും കുഞ്ഞ് സന്തോഷമായി ഇരിക്കുന്നെന്നും വ്യക്തമാക്കി

ഷൈൻ ടോം ചാക്കോ/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST
Edited by :migrator

വിവാഹജീവിതത്തേയും കുഞ്ഞിനേയും കുറിച്ച് തുറന്നു പറഞ്ഞ് നടൻ‌ ഷൈൻ ടോം ചാക്കോ. തനിക്ക് എട്ട് വയസുള്ള മകളുണ്ട് എന്നാണ് താരം പറയുന്നത്. വിവാഹമോചനം നേടിയതിനാൽ മകൾ അമ്മയ്ക്കൊപ്പമാണെന്നും കുഞ്ഞ് സന്തോഷമായി ഇരിക്കുന്നെന്നും വ്യക്തമാക്കി. പുതിയ സിനിമ അടിയുടെ പ്രമോഷന്റെ ഭാ​ഗമായി 

കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. എട്ടു വയസ്സ്, സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽനിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ചു പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്.- ഷൈൻ വ്യക്തമാക്കി. 

തനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ല എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. എനിക്ക് ഒരു പെൺകുട്ടിയോട് പെരുമാറാൻ അറിയില്ല. താലികെട്ടാൻ അഹാന പഠിപ്പിച്ചു, എന്നാൽ കെട്ടിപ്പിടിക്കാൻ മാത്രം പഠിപ്പിച്ചില്ല. എനിക്കാണേൽ സ്ത്രീകളോട് ഇടപഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി. എന്നാൽ മറന്നുപോയി. ഇനി ആദ്യം മുതൽ പഠിക്കണം.- താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now