
'എന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല; പ്രൊമോട്ട് ചെയ്യാൻ മാത്രം നല്ല കാര്യമല്ല അത്'; സണ്ണി ഡിയോൾ
എനിക്ക് അത്തരം വലിയ ഓഫറുകൾ വരാറുണ്ട്.

പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് നടൻ സണ്ണി ഡിയോൾ. തനിക്ക് വിശ്വാസമില്ലാത്ത കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ പിന്തുണയ്ക്കാത്ത ഉല്പന്നങ്ങൾ പ്രചരിപ്പിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തതിനാലാണ് ഇത്തരം ഓഫറുകൾ നിരസിച്ചതെന്നും നടൻ വ്യക്തമാക്കി.
ശുഭങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സണ്ണി. "ഞാൻ പാൻ മസാല പരസ്യങ്ങൾ ഒരിക്കലും ചെയ്യില്ല. ഞാൻ അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് അത്തരം വലിയ ഓഫറുകൾ വരാറുണ്ട്. പക്ഷേ ഞാൻ അതൊക്കെ നിരസിക്കാറുണ്ട്. എനിക്ക് വിശ്വാസമില്ലാത്ത എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല. പ്രൊമോട്ട് ചെയ്യാൻ മാത്രം, ഒരു നല്ല കാര്യമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഞാനിതുപോലെ ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. കാരണം എന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു". - സണ്ണി ഡിയോൾ പറഞ്ഞു.
അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ, ഹൃത്വിക് റോഷൻ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖ താരങ്ങൾ നിരന്തരം ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എന്തുകൊണ്ടാണ് താൻ അതിൽ ഇല്ലാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. "ഞാൻ ഇന്ത്യയെയും രാജ്യത്തിന്റെ തനതായ രീതികളെയും പ്രതിനിധീകരിക്കുമ്പോൾ, എങ്ങനെയോ പരസ്യങ്ങൾ എന്റെ അടുക്കൽ എത്തുന്നില്ല.
എന്തുകൊണ്ടാണ് അവ എന്റെ അടുക്കൽ വരാത്തതെന്ന് എനിക്ക് അറിയില്ല. മുൻപ് സിനിമകൾ വരാത്തതു പോലെ, പരസ്യങ്ങളുടെ കാര്യത്തിലും എനിക്കത് അറിയില്ല".- സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷറോഫ് എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സണ്ണിയുടെ പ്രതികരണം. വിമൽ ഏലൈച്ചി എന്ന ഉത്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ഇവർക്കെതിരെ നടപടി.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Actor Sunny Deol reveals why he says no to pan masala ads.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മനുഷ്യന്മാര്ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്'; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'



