
'തെലുങ്ക് സിനിമയിൽ നിങ്ങൾ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു'; അല്ലു അർജുനെ അഭിനന്ദിച്ച് സൂര്യ
അല്ലു അർജുനെയും ദേവി ശ്രീ പ്രസാദിനെയും അഭിനന്ദിച്ച് നടൻ സൂര്യ

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അല്ലു അർജുനെ അഭിനന്ദിച്ച് നടൻ സൂര്യ. തെലുങ്ക് സിനിമയിൽ അല്ലു അർജുൻ സൃഷ്‌ടിച്ചത് ചരിത്രമാണെന്നും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നുവെന്നും എക്‌സിൽ സൂര്യ കുറിച്ചു. പുഷ്‌പയിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ദേവി ശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.
'ആശംസകൾ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് സിനിമയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.'–സൂര്യ എക്സിൽ കുറിച്ചു.
സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ പാൻ ഇന്ത്യൻ സിനിമയായെത്തി ബോക്‌സ് ഓഫീസിൽ തരംഗമായി മാറി. ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. സൂര്യയുടെ അഭിനന്ദനത്തിന് നന്ദിയറിച്ച് അല്ലു അർജുനും രംഗത്തെത്തി. 'താങ്ക്‌യൂ സോ മച്ച് സൂര്യ ഗാരു എന്നായിരുന്നു സൂര്യയുടെ ട്വീറ്റിന് മറുപടിയായി അല്ലു കമന്റ് ചെയ്‌തത്.
Mighty congratulations to dear @alluarjun youâve made history for the Telugu Film Industry with your Best Actor win at #69thNationalFilmAwards #Pushpa
â Suriya Sivakumar (@Suriya_offl) August 24, 2023
So happy for @ThisIsDSP this a well-deserved recognition!!! Shine on dear DSP!
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ സമരം തുടരുമെന്ന് സിജെപി

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്‍ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി



