News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു വാർത്ത പുറത്തുവരികയാണ്. ലിജോ ജോസും തമിഴ് സൂപ്പർതാരം സൂര്യയും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ലിജോ ജോസ് സൂര്യയെ കണ്ട് കഥ പറഞ്ഞെന്നാണ് വിവരം. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദറാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ സുപ്രീം സുന്ദർ പറഞ്ഞു. ഏതു ഭാഷയിലായിരിക്കും ചിത്രം എടുക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത.
Exclusive: Director Lijo Jose Pellissery has narrated a story to @Suriya_offl Na.
â αâαÑsн ÑÏã (@adarshtp_offl) January 14, 2023
Director's ACTOR pic.twitter.com/ZxbEVpC8wH
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്പകല് നേരത്ത് മയക്കം ആണ് ലിജോ ജോസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരി 19ന് ചിത്രം തിയറ്ററുകളില് എത്തും. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. അതിനുപിന്നാലെയാണ് മോഹൻലാലിനൊപ്പമുള്ള ‘മലൈക്കോട്ടൈ വാലിബൻ' പ്രഖ്യാപിച്ചത്. ഗുസ്തി താരമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



