ചെന്നൈയിലെ റോഡിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

ഓട്ടോയിൽ യാത്ര ചെയ്യുന്ന അജിത്ത്/ ട്വിറ്റർ
Last Updated :20 January 2024, 8:42 am IST

News Now

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാളാണ് തല അജിത്ത്. എന്നാൽ താരജാഡകളൊന്നും തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം തയാറല്ല. സിനിമയ്ക്ക് പുറത്ത് സാധാരണക്കാരനായി ഇരിക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കാറുള്ളത്. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ പുതിയ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. 

ചെന്നൈയിലെ റോഡിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കറുത്ത ഡ്രസും മാസ്കും ധരിച്ച് ഓട്ടോറിക്ഷയിൽ ഇരിക്കുകയാണ് താരം. ആരാധകരിൽ ആരോ ആണ് താരത്തിന്റെ വിഡിയോ പകർത്തിയത്. 

താരപരിവേഷമില്ലാതെ അജിത്ത് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. വാരണാസിയിലെത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം താരം ചെന്നായിൽ നിന്ന് കൊൽക്കത്തയിലേക്ക് സൈക്കിൾ യാത്ര നടത്തിയിരുന്നു. 

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. തലയുടെ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മെയ് 1-ന് അജിത്തിന്റെ അമ്പതാം പിറന്നാളിൽ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates