
‘മിന്നൽ മുരളി’ ഇനി പറക്കും, 101-ാം അടവ് പഠിക്കുന്ന ടൊവിനോ; വൈറലായി വിഡിയോ
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകൻ ബേസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന സുചനകൾ നൽകിയിരിക്കുകയാണ് ടൊവിനോ.
‘പറക്കൽ പാഠം 101. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി’, എന്ന കുറിച്ചുകൊണ്ടുള്ള ടൊവിനോയുടെ പുതിയ വർക്കൗട്ട് വിഡിയോയാണ് ചിത്രത്തിന്റെ സെക്കൻഡ് പാർട്ട് പ്രതീക്ഷകൾ നിറയ്ക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകൻ ബേസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.
ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10' ലിസ്റ്റിൽ ഒന്നാമതാണ് 'മിന്നൽ മുരളി'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം



