
100 ആരാധകർക്ക് സൗജന്യ ഹോളിഡേ ട്രിപ്പ്; ക്രിസ്മസ് സമ്മാനവുമായി വിജയ് ദേവരകൊണ്ട
കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവ് തെറ്റിക്കാതെ ദേവരസാന്ത 2022 പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. 100 ആരാധകർക്ക് ഒരു ഹോളിഡേ ട്രിപ്പാണ് താരം ഇക്കുറി നൽകുന്ന സമ്മാനം

പതിവുതെറ്റിക്കാതെ ആരാധകർക്കുള്ളി ക്രിസ്മസ് സർപ്രൈസുമായി എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. തന്റെ ചിലവിൽ 100 ആരാധകർക്ക് ഒരു ഹോളിഡേ ട്രിപ്പാണ് താരം ഇക്കുറി നൽകുന്ന സമ്മാനം. യാത്രയുടെ മുഴുവൻ ചിലവും താരം വഹിക്കും.
കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവാണ് വിജയ് ദേവരകൊണ്ട ഇക്കുറിയും തുടരുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. യാത്രപോകാൻ ആഗ്രഹമുള്ള സ്ഥലം കണ്ടെത്താനുള്ള ഒരു പോൾ താരം പങ്കുവച്ചു. ഇന്ത്യയിലെ മലനിരകൾ, ഇന്ത്യയിലെ കടൽത്തീരങ്ങൾ, കൾച്ചർ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികൾ എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് ആരാധകർക്ക് മുന്നിൽ വച്ചത്. ഇതിൽ കൂടുതൽ പേർ തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യയിലെ മലനിരകൾ ആണ്.
"അഞ്ച് വർഷം മുമ്പ് ഞാൻ തുടങ്ങിവച്ച ആചാരം. ഇക്കുറി ഏറ്റവും മികച്ച ഒരു ആശയം എനിക്ക് ലഭിച്ചു. നിങ്ങളിൽ 100 പേരെ എല്ലാ ചിലവുകളും എടുത്തുള്ള ഒരു ഹോളിഡേയ്ക്ക് അയക്കുകയാണ് ഞാൻ. യാത്ര പോകേണ്ട ഇടം തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കൂ", എന്നുപറഞ്ഞാണ് താരം പോൾ പങ്കുവച്ചത്. 42 ശതമാനത്തിലധികം പേർ ഇന്ത്യയിലെ മലനിരകളിലേക്ക് പോകാമെന്ന അഭിപ്രായക്കാരാണ്. 27 ശതമാനം പേർ ഇന്ത്യയിൽ ഒരു കൾച്ചർ ട്രിപ്പ് നടത്താമെന്ന് പറഞ്ഞപ്പോൾ 24 ശതമാനം പേർക്ക് ഇന്ത്യയിലെ കടൽത്തീരങ്ങളിലേക്ക് പോകാനാണ് ആഗ്രഹം. ഇന്ത്യയിലെ മരുഭൂമികൾ തെരഞ്ഞെടുത്തത് വെറും 6 ശതമാനം പേർ മാത്രമാണ്.
#Deverasanta, a tradition I started 5 years ago. This year I have the nicest idea so far :)
â Vijay Deverakonda (@TheDeverakonda) December 25, 2022
I am going to send 100 of you on an all-expense paid holiday. Help me in choosing the destination. #Deverasanta2022https://t.co/iFl7mj6J6v
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



