
'പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തമായി കണ്ണിൽ കുത്തുന്നതിന് തുല്യം'; വിജയ്
പണം വാങ്ങി വോട്ട് ചെയ്യുന്നതെന്ന് നടൻ വിജയ്

ചെന്നൈ: സ്വന്തം വിരൽ ഉപയോഗിച്ച് കണ്ണിൽ കുത്തുന്നതുപോലെയാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതെന്ന് നടൻ വിജയ്. സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
'നാളത്തെ വോട്ടർമാരാണ് നിങ്ങൾ. സ്വന്തം വിരൽ ഉപയോഗിച്ച് സ്വന്തമായി കണ്ണിൽ കുത്തുക എന്നു കേട്ടിട്ടുണ്ടോ അതാണ് പണം വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.
ഒരു വോട്ടിന് 1000 രൂപയെന്ന് കരുതുക. ഒന്നര ലക്ഷം ആളുകൾക്ക് 15 കോടി രൂപ. ജയിക്കാൻ ഇത്രയും കോടികൾ ചെലവഴിക്കുന്നവർ ഇതിലും എത്രയോ പണം നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചു നോക്കൂ. വിദ്യാർഥികൾ ഇതെല്ലാം മനസിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിജയ് പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലത്തിൽ നിന്നും ആറ് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടിയെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കുമെന്ന് വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചിരുന്നു. ഇവർക്കു വേണ്ട യാത്ര സൗകര്യങ്ങളും വിജയ് മക്കൾ ഇയക്കം ഏർപ്പാടാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



