ഒന്നിച്ചഭിനയിച്ചത് പതിമൂന്നോളം സിനിമകളില്‍; ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്‍റെ വീട്ടിലേക്ക് 

വിവേകിന്റെ  കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

അന്തരിച്ച നടൻ വിവേകിന്റെ കുടുംബത്തെ സന്ദർശിച്ച് വിജയ്. വിവേക് മരിച്ച സമയത്ത് സിനിമാ ചിത്രീകരണവുമായി ബന്ദപ്പെട്ട് വിദേശത്തിയരുന്ന താരം ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. വിവേകിന്റെ  കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു. 

സഹപ്രവർത്തകർ എന്നതിലുപടി അടുത്ത സുഹൃത്തുക്കളായിരുന്നു വിജയ് യും വിവേകും. കരിയറിന്റെ തുടക്കം മുതൽ വിജ‌യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്‌യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. 

ഹൃദയാഘാതം മൂലമായിരുന്നു വിവേക് മരിച്ചത്. അറുപത് വയസ്സായിരുന്നു. ‌വിവേകിന്റെ മരണസമയത്ത് ദളപതി 65 സിനിമയുടെ ചിത്രീകരണത്തിനായി നടൻ വിജയ് ജോർജിയയിൽ ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now