
ബീസ്റ്റിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത് 100 കോടി? റിപ്പോർട്ട്
കഴിഞ്ഞ വർഷം റിലീസ് ചെയ് താരത്തിന്റെ ചിത്രം മാസ്റ്റർ കോവിഡ് പ്രതിസന്ധിക്കിടയിലും വൻ വിജയമാണ് നേടിയത്

തെന്നിന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ്. അതിനാൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ് താരത്തിന്റെ ചിത്രം മാസ്റ്റർ കോവിഡ് പ്രതിസന്ധിക്കിടയിലും വൻ വിജയമാണ് നേടിയത്. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
മാസ്റ്ററിനേക്കാൾ 20 കോടി കൂടുതൽ
100 കോടിയാണ് ചിത്രത്തിൽ അഭിനയിക്കാനായി താരം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബീസ്റ്റിന്റെ ബജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്റ്ററിന്റെ വൻ വിജയമാണ് പ്രതിഫലം ഉയർത്താൻ കാരണമായത്. മാസ്റ്ററിൽ വിജയ് വാങ്ങിയത് 80 കോടിയാണ് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
വിജയ് ചോദിച്ച പണം കൊടുത്തെന്ന് നിർമാതാവ്
നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ ഈ തുക സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിഫലം വന്‍ തുകയായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. "ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് സമ്മതിച്ച ഒരു പ്രതിഫലം ഉണ്ട്. അത് ഞാന്‍ നല്‍കി. ആ തുകയില്‍ ചര്‍ച്ചയൊന്നും നടത്താന്‍ ഞാന്‍ പോയില്ല. വിജയ്‍യുമായുള്ള എന്‍റെ ബന്ധം പ്രൊഫഷണലായ ഒന്നാണ്. ആ പ്രോജക്റ്റിനെക്കുറിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു", ഒരു അഭിമുഖത്തില്‍ സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു.
വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ബീസ്റ്റിനായി കാത്തിരിക്കുന്നത്. ശിവകാർത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ഡോക്ടർ മികച്ച വിജയമായിരുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിക്കാനാണ് ഒരുക്കം. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു, അപര്‍ണ ദാസ്, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



