'ബിജെപിക്കാരി ആണോ?' കമന്റിന് മറുപടി കൊടുത്ത് അഹാന കൃഷ്ണ 

ബിജെപിക്കാരി ആണോ? എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:44 am IST
Edited by :migrator

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് മാധ്യമങ്ങളിലൂടെ അഹാന പതിവായി ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കും ലഭിക്കുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നതും അഹാനയുടെ പതിവാണ്. ഇപ്പോഴിതാ 'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. 

ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്. "ഞാന്‍ ഒരു മനുഷ്യജീവിയാണ്. അതില്‍ കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്കെങ്ങനെയാണ്?",  എന്നായിരുന്നു ആ കമന്റിനുള്ള അഹാനയുടെ മറുപടി. മറുപടി കണ്ടയുടന്‍ കമന്റിട്ടയാള്‍ ചോദ്യം ഡെലീറ്റ് ചെയ്ത് പോയെന്നും സമാനമായ ചോദ്യം മനസിലുള്ള എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത് മാത്രമാണെന്നും അഹാന കുറിച്ചു. 

Story image

നടനും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാറിന്റെ മകളാണ് അഹാന. മുന്‍പും അച്ഛന്റെ രാഷ്ട്രീയവുമായി ചേര്‍ത്ത് അഹാനയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടിക്കെതിരെ ഉയരുന്ന പല ട്രോളുകളും ഈ പശ്ചാതലത്തില്‍ രൂപപ്പെടുന്നവയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now