
''രണ്ട് ചാണക പീസ് തരട്ടെ'', അഹാനയുടെ വിഡിയോയ്ക്ക് അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടി
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് അധിക്ഷേപ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി നടി അഹാന. കമന്റ് കുറിച്ചയാളുടെ പേരും ഇൻസ്റ്റഗ്രാം ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് പ്രതികരണം

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ പരിഹാസ കമന്റ് കുറിച്ചയാൾക്ക് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അധിക്ഷേപ കമന്റ് കുറിച്ചയാളുടെ പേരും ഇൻസ്റ്റഗ്രാം ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് അഹാനയുടെ പ്രതികരണം. "ലാൻ നച്ചു" എന്ന അക്കൗണ്ടിൽ നിന്നാണ് മോശം കമന്റ് കുറിച്ചിരിക്കുന്നത്.
പാട്ട് പാടുന്ന ഒരു വിഡിയോ അഹാന കഴിഞ്ഞദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ''രണ്ട് ചാണക പീസ് തരട്ടെ'' എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം അപ്രസക്തമായ അസംബന്ധമായ വെറുപ്പുളവാക്കുന്ന കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഒരു പൊതു ഇടത്തിൽ സ്വയം അപമാനിച്ച് ഒരു വിഡ്ഢിയാകരുത്. സൂക്ഷിക്കുക', കമന്റിന് താഴെ അഹാന കുറിച്ചു. എന്നാൽ ഈ മടുപടിക്കും മോശം റിപ്ലൈ ആണ് ആ അക്കൗണ്ടിൽ നിന്ന് ലഭിച്ചത്. ഇതോടെ ഐ ഡി അടക്കം സ്റ്റാറ്റസിൽ പങ്കുവയ്ക്കുകയായിരുന്നു താരം.
കമന്റിന് താഴെ അഹാനയെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഇങ്ങനെ മറുപടി നൽകിയാൽ മാത്രം പോരെന്നും ഉതുപോലുള്ളവർക്കെതിരെ സൈബർ പൊലീസിൽ പരാതിപ്പെടണമെന്നുമാണ് കമന്റിൽ പലരും ആവശ്യപ്പെടുന്നത്.
അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ട്
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



