'ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി'; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി അമേയ മാത്യു

തന്റെ പിറന്നാൾ ​ദിനത്തിൽ പ്രതിശ്രുത വരനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം

അമേയ മാത്യുവും കിരണും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:21 am IST
Edited by :migrator

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നടി അമേയ മാത്യു. അടുത്തിടെ ആണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത താരം പങ്കുവച്ചത്. പ്രതിശ്രുത വരന്റെ മുഖം കാണിക്കാതെയായിരുന്നു അമേയ മാത്യു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇപ്പോൾ തന്റെ പിറന്നാൾ ​ദിനത്തിൽ പ്രതിശ്രുത വരനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രിയതമൻ

ഇത്രയും കാലം ആഘോഷിച്ച എന്റെ ബർത്ത്ഡേകളിൽ ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ ആയിരുന്നു. അതിന്റെ കാരണം, ഈ ബർത്ത്ഡേ മുതൽ എന്റെ ലൈഫിൽ മറ്റൊരാൾകൂടി കടന്നു വരുകയാണ്. എന്റെ പിറന്നാൾ ദിനത്തിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്താനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത് ഭാ​ഗ്യമാണ്. എന്നെ പൂർത്തിയാക്കുന്നവൻ.- എന്ന അടിക്കുറിപ്പിലാണ് അമേയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്.

‌വിവാഹനിശ്ചയ ചിത്രങ്ങളിൽ അമേയ തന്റെ പ്രതിശ്രുത വരനെ വെളിപ്പെടുത്തിയില്ലെങ്കിലും ആരാധകർ കിരണിനെ കണ്ടുപിടിച്ചിരുന്നു. വരന്റെ മുഖം കാണിക്കാത്തതിനെ നിരവധി പേർ വിമർശിക്കുകയും ചെയ്തു. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now