'വസ്ത്രത്തിൽ പ്രകോപിതർ ആവുന്നവർക്ക്‌ സമർപ്പിക്കുന്നു'; ​ഗ്ലാമറസ് ചിത്രങ്ങളുമായി അഞ്ജലി അമീർ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളാണ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:05 am IST
Edited by :migrator

നടി, മോഡൽ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയയാണ് അഞ്ജലി അമീർ. സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ തന്റെ നിലപാടുകളും വ്യക്തമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളാണ്.

‘വസ്ത്രത്തിൽ പ്രകോപിതർ ആവുന്നവർക്ക്‌ സമർപ്പിക്കുന്നു’ എന്ന ക്യാപ്ഷനിലാണ് അഞ്ജലി തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഡീപ് നെക്കിൽ വരുന്ന പിങ്ക് മിനി ഡ്രസ്സിലാണ് താരത്തെ കാണുന്നത്. സ്മാർട്ട് വെഡ്ഡിങ് ഫൊട്ടോഗ്രഫിയാണു ചിത്രങ്ങൾ പകർത്തിയത്. സന്തോഷ് ആണു മേക്കപ്. 

Story image

ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന് പരാമർശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇത് ഉദ്ദേശിച്ചുകൊണ്ടാണ് അഞ്ലിയുടെ പോസ്റ്റ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനേയും കാപ്ഷനേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

Story image
Story image
Story image

മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി സുപരിചിത ആകുന്നത്. നായികയായി അഭിനയിച്ച  ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിത കൂടിയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now