
ജീവിതത്തിലെ രഹസ്യം വെളിപ്പെടുത്തുന്ന ചിത്രമെന്ന് അന്ന; കൂടെയുള്ളത് കാമുകനോ എന്ന് ആരാധകർ; വൈറൽ
കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രത്തിൽ കൂടെയുള്ള ആളുടെ മുഖം വ്യക്തമല്ല
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് അന്ന രാജൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് താരം ഇന്നലെ പങ്കുവച്ച ചിത്രങ്ങളാണ്.
ആൺ സുഹൃത്തിനൊപ്പമുള്ള ചിത്രം
ആൺ സുഹൃത്തിനൊപ്പം ഇരിക്കുന്ന അന്നയാണ് ചിത്രത്തിൽ. കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രത്തിൽ കൂടെയുള്ള ആളുടെ മുഖം വ്യക്തമല്ല. ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി.
അന്നയുടെ കാമുകനോ?
കമന്റ് ഓഫ് ആക്കിവച്ചുകൊണ്ടാണ് അന്ന രഹസ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ചത്. അതോടെ ആരാധക ഗ്രൂപ്പുകളിൽ വലിയ ചർച്ചയാവുകയാണ് ചിത്രം. അന്നയുടെ കാമുകനാണോ ചിത്രത്തിലുള്ളത് എന്നാണ് ആരാധകരുടെ പ്രധാന സംശയം. താരം മറുപടി തരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്ന ഏറ്റവും ഒടുവിലായി സിനിമയിൽ അവതരിപ്പിച്ചത്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
