‌ഒരു മാസം കൊണ്ട് ആറുകിലോ കുറച്ച് അനു സിത്താര, ഡയറ്റ് പഠിപ്പിച്ചത് ഉണ്ണി മുകുന്ദൻ ; വിഡിയോ 

സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി നൽകിയത്

ഉണ്ണി മുകുന്ദൻ, അനു സിത്താര/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:43 am IST

ശരീരഭാരം ആറുകിലോ കുറച്ചിരിക്കുകയാണ് മലയാളത്തിൽ യുവ നടിമാരിൽ ശ്രദ്ധേയയായ അനു സിത്താര. ഒരു മാസം കൊണ്ടാണ് ആറ് കിലോ കുറച്ചതെന്നും ഇപ്പോഴും ഡയറ്റ് തുടരുകയാണെന്നും അനു പറഞ്ഞു. ഉണ്ണി മുകുന്ദനാണ് നടിക്ക് ഡയറ്റ് ചിട്ടപ്പെ‌ടുത്തി നൽകിയത്. 

മേക്കോവർ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് അനും ഡയറ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയത്. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹത്തിത്തോട് ഒരുപാട് നന്ദിയുണ്ടെന്നും അനു പറയുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് തോന്നിയപ്പോൾ ട്രെയിനറെ തിരക്കിയാണ് ഉണ്ണി മുകുന്ദനുമായി ഇക്കാര്യം സംസാരിച്ചതെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ അനു പറയുന്നു. സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി നൽകിയത്.

ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദൻത്തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അനു പിന്നീട് നിരവധി സിനിമകളിൽ മികച്ച വേഷങ്ങളിലെത്തി. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now