നടി അപൂർവ്വ ബോസ് വിവാഹിതയായി; വരൻ ധിമൻ

കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം

അപൂർവ്വ ബോസും ധിമനും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:20 am IST
Edited by :migrator

നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. രജിസ്റ്റർ വിവാഹമാണ് കഴിഞ്ഞത്. കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.  സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

ഔദ്യോ​ഗികമായി ഒന്നായി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ആഘോഷപൂർവം നവംബറിൽ വിവാഹമുണ്ടാകുമെന്നും താരം വ്യക്തമാക്കി. ചുവന്ന ചുരിദാർ അണിഞ്ഞ് സിംപിൾ ലുക്കിലാണ് അപൂർവ എത്തിയത്. വെള്ള കുർത്തിയായിരുന്നു ധിമന്റെ വേഷം. രജിസ്റ്റർ വിവാഹത്തിനുശേഷം ധിമനും മറ്റ് സുഹൃത്തുക്കൾക്കൊപ്പം വൈൻ നുകരുന്നതിന്റെ ദൃശ്യങ്ങളും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കി. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവാഹനിശ്ചയം കഴിഞ്ഞത്. കൊച്ചി സ്വദേശിയായണ് അപൂര്‍വ്വ. മലര്‍വാടി ആർട്‌സ് ക്ലബ്‌, പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ജോലിസംബന്ധമായി സ്വിറ്റ്‌സർലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now