
അമ്മയ്ക്കൊപ്പം ഇനി ഉത്തരയും ക്യാമറയ്ക്ക് മുന്നിൽ; ആശാ ശരത്തിന്റെ മകൾ അഭിനയത്തിലേക്ക്
മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ
നടി ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും അഭിനയരംഗത്തേയ്ക്ക്. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയിൽ ആരംഭിച്ചു.
സംസ്ഥാന പുരസ്‌കാര ജേതാവായ മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ. ആശാശരത്തിനും ഉത്തരയ്ക്കും പുറമേ അനുമോൾ, സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് നിർമാണം.

രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



