ഭർത്താവിന്റെ ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഭാമ; അരുൺ എവിടെ? മറുപടി നൽകാതെ താരം 

ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:16 am IST

മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. വിവാഹ ശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. വിവാഹം, മകളുടെ പിറന്നാൾ, ബിസിനസ് അങ്ങനെ ജീവിതത്തിലെ സുപ്രധാന വിശേഷങ്ങളെല്ലാം ഭാമ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാലിപ്പോൾ നടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഭർത്താവ് അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്. 

അടുത്തിടെ ഭാമ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൊന്നും അരുണിന്റെ സാന്നിധ്യമില്ല. ദുബായ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം എത്തിയപ്പോഴും അരുൺ ഒപ്പമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് അരുണിനൊപ്പമുള്ള പഴയ ചിത്രങ്ങളും നടി പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഭാമയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്ന മകൾ ​ഗൗരിയുടെ പിറന്നാൾ വിഡിയോയും ഭാമയുടെയും അണുണിന്റെയും വിവാഹ വിഡിയോയുമെല്ലാം പ്രൈവറ്റ് ആക്കി‌യിരിക്കുകയാണ്. 

Story image

ഗൗരിയുടെ രണ്ടാം പിറന്നാളിന് മകളുടെ ഒരു വിഡിയോയാണ് ഭാമ ഇൻസ്റ്റ​ഗ്രാമി പങ്കുവച്ചത്. ഇതിന്റെ കമന്റ് ബോക്‌സിൽ രണ്ടാം പിറന്നാൾ ആഘോഷമാക്കാഞ്ഞതെന്താ? എന്ന ചോദ്യത്തിന്, അടുത്ത വർഷം ഉഷാറാക്കാം എന്നായിരുന്നു ഭാമയുടെ മറുപടി. എന്നാൽ വിഡിയോകളിലും ചിത്രങ്ങളിലും അരുണിനെ ചോദിച്ചുള്ള കമന്റുകൾക്ക് ഭാമ മറുപടി നൽകിയിട്ടില്ല.

Story image

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 2021 മാർച്ച് 12നാണ് ഭാമയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now