
നവീന് പ്രണയചുംബനവുമായി ഭാവന; മൂന്നാം വിവാഹവാർഷികാഘോഷം ഇങ്ങനെ
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രണയജോഡികൾക്ക് ആശംസകളുമായി എത്തുന്നത്
നടി ഭാവനയും നിർമാതാവ് നവീന് വിവാഹിതരായിട്ട് മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. തന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. നവിന് പ്രണയ ചുംബനം നൽകിക്കൊണ്ടാണ് പോസ്റ്റ്.
ഞാൻ നിന്നെ തെരഞ്ഞെടുത്തു. എപ്പോഴും നിന്നെ തന്നെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു, ഒരു സന്ദേഹം പോലും ഇല്ലാതെ, ഹൃദയമിടുപ്പിന്റെ അത്രപോലും സംശയം ഇല്ലാതെ നിന്നെ തന്നെ തെരഞ്ഞെടുക്കുന്നു. ഇനിയും നിന്നെ മാത്രമേ ഞാൻ തെരഞ്ഞെടുക്കുകയൊള്ളൂ... സന്തോഷകരമായ മൂന്നാം വിവാഹ വാർഷികാശംസകൾ എന്റെ പ്രണയമേ- ഭാവന കുറിച്ചു.
നവീനിന്റെ മടിയിൽ ഇരിക്കുന്നതിന്റേയും കവിളിൽ ചുംബിക്കുന്നതിന്റേയും ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പ്രണയജോഡികൾക്ക് ആശംസകളുമായി എത്തുന്നത്. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
