
'സാധിക്കുമെങ്കില്‍ തിരിച്ചുവരൂ', വേദനയോടെ ചന്ദ്ര ലക്ഷ്മണ്
സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്
നടി രശ്മി ഗോപാലിന്റെ അപ്രതീക്ഷിത വിയോഗം സീരിയല്‍ സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സീരിയല്‍ താരം ചന്ദ്ര ലക്ഷ്മണ് പങ്കുവച്ച കുറിപ്പാണ് വേദനയാകുന്നത്. രശ്മിക്കൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. അടുത്ത കുടുംബാംഗം നഷ്ടപ്പെട്ടതുപോലെയാണ് എന്നാണ് ചന്ദ്ര ലക്ഷ്മണ് കുറിച്ചത്. സ്വന്തം സുജാത എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.
ഇത് നമ്മള് ഒന്നിച്ചുള്ള അവസാനത്തെ ഫോട്ടോ ആവുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മിച്ചേച്ചി, എന്റെ ചേച്ചിമാ എന്നന്നേക്കുമായി ഇവിടെ നിന്ന് കൃഷ്ണനരികിലേക്ക് പോയി. സ്നേഹത്തിന്റെ നിറകുടമായിരുന്നു ചേച്ചി. കരുതല്‍ കൊണ്ട് എല്ലാവരുടേയും ജീവിതത്തെ സ്പര്ശിക്കുന്നൊരാള്. ഞങ്ങള്‍ക്ക് ഇന്ന് ചേച്ചിയെ നഷ്ടപ്പെട്ടു. ചേച്ചിയുടെ സാന്നിധ്യമില്ലാത്ത ഷൂട്ടിങ് സെറ്റ് ഞങ്ങള്‍ക്ക് എല്ലാവര്ക്കും ബുദ്ധിമുട്ടേറിയതാകും. സ്വന്തം സുജാതയിലെ എല്ലാവരും ചേച്ചിയെ മിസ് ചെയ്യും. വ്യക്തിപരമായി അടുത്ത കുടുംബാംഗം നഷ്ടപ്പെട്ടപോലെയാണ് ഞങ്ങള്‍ക്ക്. പറ്റുമെങ്കില്‍ മടങ്ങിവരൂ.- ചന്ദ്ര ലക്ഷ്മണ് കുറിച്ചു.
സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
