പത്താന് മധുരത്തിൽ പൊതിഞ്ഞ വിജയാശംസകൾ നേർന്ന് ദീപിക 

വിവാദങ്ങൾക്കിടയിലും റെക്കോഡ് ബുക്കിങ്ങുമായി പത്താൻ തിയേറ്ററുകളിൽ.

പത്താന് മധുരത്തിൽ പൊതിഞ്ഞ വിജയാശംസകൾ നേർന്ന് ദീപിക/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:16 am IST

മുംബൈ: പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചർച്ചയായ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന 'പത്താൻ'. നാല് വർഷത്തിന് ശേഷമാണ് ഷാരൂഖ് പത്താനിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ചിത്രം റദ്ദാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും ചിത്രത്തിന് റെക്കോഡ് ബുക്കിങ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി ദീപിക.

ഇന്നാണ് പത്താൻ തിയേറ്ററുകളിൽ റിലീസ് ആയത്. ചുറ്റും മധുരം വെച്ച് ചോക്ലേറ്റ് കൊണ്ട് പത്താന് വിജയാശംസകൾ നേരുകയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ താരം. ചിത്രം വലിയ വിജയമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് കഴിഞ്ഞ ദിവസം ദീപിക പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം 5,000 സ്ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്തത്.

പത്താനിലെ 'ബേഷരം റം​ഗ്' എന്ന ​ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി രം​ഗത്തെത്തിയിരുന്നു. അതേസമയം ​ഗാനത്തിലെ വരികളിലുൾപ്പെടെ ചിത്രത്തിൽ പത്ത് മാറ്റങ്ങൾ നടത്തണമെന്ന് സിബിഎഫ്‌സി ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് നിർദേശിച്ചിരുന്നു. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തിരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now