'എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല'; ബിക്കിനി വിവാദത്തിൽ പ്രതികരിച്ച് ദീപിക പദുക്കോൺ

പത്താൻ സിനിമയിലെ ബിക്കിൽ വിവാദത്തിൽ പ്രതികരിച്ച് ദീപിക

ദീപിക പദുക്കോൺ/ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:20 am IST
Edited by :migrator

നാല് വർഷത്തിന് ശേഷമുള്ള ഷാറൂഖ് ഖാന്റെ തിരിച്ചു വരവായിരുന്നു 'പത്താൻ' സിനിമ. റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രം വിവാദത്തിൽപെടുകയും ചെയ്‌തിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗത്ത് ദീപിക പദുക്കോൺ ധരിച്ച ബിക്കിനിയുടെ നിറമായിരുന്നു ചിത്രത്തെ വിവാദത്തിലാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട്  പലരും പ്രതികരിച്ചെങ്കിലും ദീപിക മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.

'ചിത്രം സംബന്ധിച്ച് വിവാദമുണ്ടായപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആ സമയം താൻ ജോലിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്'. വിവാദം തന്നെ ബാധിച്ചിരുന്നില്ലെന്നും ദീപിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാദങ്ങളെ കാറ്റിൽ പറത്തി ഇന്ത്യയിൽ 500 കോടി ക്ലബിലും ആ​ഗോളതലത്തിൽ 1000 കോടി ക്ലബിലും ചിത്രം ഇടം നേടിയിരുന്നു.

അമിതാഭ് ബച്ചനും പ്രഭാസിനുമൊപ്പം നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ  'കെ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപിക. ചിത്രത്തിൽ ദുൽഖർ സൽമാൻ, ദിഷ പടാനി, ഗൗരവ് ചോപ്ര എന്നിവരും അഭിനയിക്കുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃത്വിക് റോഷൻ ചിത്രം ഫൈറ്ററിലും ദീപികയാണ് നായിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now