ഭർത്താവിന് സഹനടിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദിവ്യ  ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്

ദിവ്യ ശ്രീധറും അർണവും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:07 am IST

News Now

​

ചെന്നൈ; ആഴ്ചകൾക്കു മുൻപാണ് തമിഴ് സീരിയൽ താരജോഡികളായ അർണവ് അംജത്തും നടി ദിവ്യ ശ്രീധറും കുഞ്ഞു പിറക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത്. എന്നാൽ ഇപ്പോൾ ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദിവ്യ. മറ്റൊരു സീരിയൽ നടിയുമായി അർണവിന് അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദിവ്യ പൊലീസിൽ പരാതി നൽകി. 

കഴിഞ്ഞ ദിവസമാണ് ഭർത്താവിന് സഹനടിയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദിവ്യ  ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. നടി തന്നെ വെള്ളക്കുപ്പി കൊണ്ട് അടിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു. തുടർന്ന് ഈ നടിയെ ഷൂട്ടിങ് സെറ്റിൽ എത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. 

അർണവിനെതിരെയും ​ഗുരുതര ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത്. പല അവസരങ്ങളിലും ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. തന്‍റെ ബന്ധുക്കളെയെല്ലാം ഉപേക്ഷിച്ചാണ് അർണവിനെ വിവാഹം കഴിച്ചത്. അതിനായി ഇസ്ലാം മതം സ്വീകരിക്കാൻ അർണവ് നിര്‍ബന്ധിച്ചെന്നും ദിവ്യ ആരോപിക്കുന്നു. ഇതെല്ലാം ചെയ്ത ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ദിവ്യ ആരോപിക്കുന്നു. 

എന്നാൽ ദിവ്യയ്ക്കെതിരെ അർണവ് രംഗത്ത് എത്തി. വിവാഹം കഴിക്കാൻ വേണ്ടി ദിവ്യ  തന്നോട് കള്ളം പറഞ്ഞെന്നാണ് അർണവിന്റെ വാദം.  ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്ന് അർണവ് ആരോപിക്കുന്നു. തന്‍റെ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് ദിവ്യയാണ് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുന്നത് എന്നാണ് അർണവിന്‍റെ ആരോപണം. ഷൂട്ടിങ് സെറ്റില്‍ ദിവ്യയെ സഹനടി മര്‍ദ്ദിച്ചുവെന്ന് ആരോപണത്തിനും അർണവ് മറുപടി പറയുന്നു. സഹനടിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ദിവ്യ വന്ന പ്രശ്നമുണ്ടാക്കിയെന്നും നടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നടി ദിവ്യയെ കുപ്പികൊണ്ട് എറിയുകയായിരുന്നു. എന്നാല്‍ അത് ദിവ്യയുടെ തോളിലാണ് കൊണ്ടത്. അല്ലാതെ അനിഷ്ട സംഭവം ഒന്നും നടന്നില്ലെന്നും അർണവ് കൂട്ടിച്ചേർത്തു. 

2017-ല്‍ സംപ്രേഷണം ചെയ്ത 'കേളടി കണ്‍മണി' എന്ന സീരിയലിനിടേയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. സെപ്തംബര്‍ 25ന് താന്‍ ഗര്‍ഭിണിയാണ് എന്ന് ദിവ്യ പറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഭര്‍ത്താവിനെതിരെ നടി രംഗത്ത് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates