'ഹൃദയത്തിൽ എന്നന്നേക്കുമായി പതിഞ്ഞ നിമിഷങ്ങൾ'; മകൾക്കൊപ്പമുളള ചിത്രങ്ങൾ പങ്കിട്ട് ദിവ്യ ഉണ്ണി 

ഐശ്വര്യയ്ക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:51 am IST

മക്കളുടെ വിശേഷങ്ങളും അവർക്കൊപ്പമുള്ള ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി ദിവ്യ ഉണ്ണി. ഇപ്പോഴിതാ ഇളയ‌മകൾ ഐശ്വര്യയ്ക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. "എന്റെ ഹൃദയത്തിൽ എന്നന്നേക്കുമായി പതിഞ്ഞ നിമിഷങ്ങളെന്ന" ക്യാപ്ഷനോടെയാണ് ദിവ്യ ചിത്രം പോസ്റ്റ് ചെയ്തത്. 

 2020 ജനുവരി 14നാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കു‍ഞ്ഞ് പിറന്നത്. കുഞ്ഞ് മാലാഖയെത്തി എന്ന് കുറിച്ചാണ് മകൾ ജനിച്ച സന്തോഷം ദിവ്യ ആരാധകരെ അറിയിച്ചത്. മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും താരം പങ്കുവച്ചിരുന്നു.  “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now