'ഇത് ഞങ്ങളുടെ പുതിയ അധ്യായം'; സന്തോഷ വാർത്ത അറിയിച്ച് ദുർ​ഗ

അമ്മയാകാനൊരുങ്ങി നടി ദുർ​ഗ കൃഷ്ണ

Durga krishna wedding photo
Durga Krishna and ArjunInstagram
Last Updated :14 June 2025, 11:08 am IST
Edited by :SREELAKSHMI P M

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത അറിയിച്ച് നടി ദുർ​ഗ കൃഷ്ണ (Durga Krishna) .ഭർത്താവുമൊത്തുള്ള മനോഹരമായ വീഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തുകൊണ്ടാണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് "സിംപ്ലി ദുർ​ഗ" എന്ന പേരിൽ താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.'ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു' എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുര്‍ഗ വീഡിയോ പങ്കിട്ടത്.

'ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റ​ഗ്രാമിലും താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.പിന്നാലെ സിനിമാ തരങ്ങള്‍ ഉള്‍പ്പടെ ഉള്ളവർ ആശംസകളുമായി എത്തിയിരുന്നു. തന്‍റെ മറ്റ് വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനലിലൂടെ അറിയിക്കുമെന്നും ദുര്‍ഗ അറിയിച്ചിട്ടുണ്ട്.

2021 ലാണ് നടി ദുർ​ഗ കൃഷ്ണയും നിർമ്മാതാവും സംരംഭകനുമായ അർജ്ജുനുമായുള്ള വിവാഹം.4 വർഷത്തിന് ശേഷം ഇരുവരുടേയും ജീവിതത്തിൽ പുതിയൊരു അതിഥി വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.2017ൽ മലയാളത്തിൽ ഇറങ്ങിയ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർ​ഗ സിനിമ രം​ഗത്തേക്ക് എത്തുന്നത്.പിന്നീട് ഒട്ടനവധി മലയാളം-കന്നഡ സിനിമകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടിയാണ് ദുർ​ഗ കൃഷ്ണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now