അച്ഛന്റെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടിയിപ്പോള്‍

ഹിന ഖാൻ / ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:43 am IST

News Now

നടി ഹിന ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് നടിയുടെ അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടിരിക്കുമ്പോഴാണ് നടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛന്റെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടിയിപ്പോള്‍. 

ഹിന വീട്ടില്‍ ക്വാറന്റീനിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും നടിയുടം ടീം അറിയിച്ചു. 'വളരെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. ഇതിനിടയില്‍ ഞാന്‍ കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരിക്കുന്നു. വീട്ടില്‍ ക്വാറന്റീനിലാണ് ഞാനിപ്പോള്‍, വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുമുണ്ട്. ഞാനുമായി സമ്പര്‍ക്കത്തിലായവര്‍ പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളാണ് എനിക്കാവശ്യം. എല്ലാവരും സുരക്ഷിതരായിരിക്കുക', ഇന്‍സ്റ്റാഗ്രാമില്‍ ഹിനയുടേതായി കുറിച്ച വാക്കുകള്‍ ഇങ്ങനെ. 

ഈ മാസം 20 നാണ് താരത്തിന്റെ അച്ഛന്‍ അസ്ലം ഖാന്‍ വിടപറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates