നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് ആശ്വാസമായി ബേബിയുടെ ഓട്ടോറിക്ഷ
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾ എല്ലാ ദിവസവും രാത്രിയായാൽ കാതോർക്കുന്നത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദത്തിനാണ്. രോഗത്തോടും വേദനകളോടും മല്ലിടുന്ന പാവപ്പെട്ട മനുഷ്യർക്ക് മുന്നിലേക്ക് സ്നേഹത്തോടെ സൗജന്യ അത്താഴവുമായി എത്തുന്ന ആ ഓട്ടോറിക്ഷയുടെ വരവിന് ഇപ്പോൾ പതിനാറ് വയസ്സ് തികയുന്നു. നെടുങ്കണ്ടം സ്വദേശിയായ കരോട്ട്പാറയ്ക്കൽ ബേബിയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ആശുപത്രിയിലെ അഗതികൾക്ക് താങ്ങായി അന്നം എത്തിച്ചുനൽകുന്നത്.
ഒരു കാലത്ത് അമിത മദ്യപാനിയായിരുന്ന ബേബി, വർഷങ്ങൾക്ക് മുൻപ് ആ ദുശ്ശീലം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മദ്യത്തിനായി നിത്യേന പാഴാക്കിക്കളഞ്ഞിരുന്ന തുക ആർക്കെങ്കിലും ഒരു നേരത്തെ വിശപ്പടക്കാനായി മാറ്റിവെക്കണമെന്ന അദ്ദേഹത്തിന്റെ ഉറച്ച ചിന്തയാണ് ഈ വലിയ സേവനത്തിന് തുടക്കമിട്ടത്. അങ്ങനെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഒരു കിടപ്പുരോഗിക്കെങ്കിലും ആ തുക ഉപയോഗിച്ച് അത്താഴം നൽകാൻ അദ്ദേഹം തീരുമാനിക്കുന്നത്.
വൈകുന്നേരങ്ങളിൽ ചോറും കറികളുമായി ആശുപത്രി വരാന്തകളിൽ ബേബി എത്തിത്തുടങ്ങിയതോടെ കൂടുതൽ നിർധനരായ രോഗികൾ സഹായം തേടിയെത്തി. അതോടെ ആശുപത്രിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും ഭക്ഷണം ഒരുക്കാൻ അദ്ദേഹം തീരുമാനിച്ചു. നിലവിൽ കിടപ്പുരോഗികൾക്ക് പുറമെ അവരുടെ കൂട്ടിരുപ്പുകാർക്കും രാത്രി ഡ്യൂട്ടിയിലുള്ള ആശുപത്രി ജീവനക്കാർക്കും ബേബി അത്താഴം എത്തിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ബേബിയും തയ്യൽ തൊഴിലാളിയായ ഭാര്യ ഇന്ദിരയും ചേർന്നാണ് എല്ലാ ദിവസവും കഞ്ഞിയും കറികളും സ്നേഹത്തോടെ ഒരുക്കുന്നത്. തങ്ങളുടെ പരിമിതമായ വരുമാനത്തിൽ നിന്ന് ഭക്ഷണം തയ്യാറാക്കി ഇരുവരും സ്വന്തം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് എത്തിക്കുന്നത്.
ആശുപത്രിയിലെത്തുമ്പോഴേക്കും ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന രോഗികളും ബന്ധുക്കളും ഇവരെ സ്നേഹത്തോടെ സ്വീകരിക്കും. രോഗികൾ കൂടുതലുള്ള പ്രത്യേക ദിവസങ്ങളിൽ പാചകത്തിനും വിതരണത്തിനുമായി അയൽവാസികളും ഈ കുടുംബത്തിനൊപ്പം കൈകോർക്കാറുണ്ട്.
തോട്ടം–കാർഷിക മേഖലയിലെ നിരവധി സാധാരണക്കാരും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി. വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്വാസവും ജീവന്റെ തണലുമാവുകയാണ് ബേബിയുടെയും കുടുംബത്തിന്റെയും ഈ നിസ്വാർത്ഥ സേവനം.
Summary
For the past 16 years, Karottuparakkal Baby, a daily wage construction worker from Nedumkandam, alongside his wife Indira, has been providing free night meals to inpatients, bystanders, and night staff at Nedumkandam Taluk Hospital
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
