
'തുണി ഉണക്കാൻ അമ്മ കെട്ടിയ വള്ളിപോലും മുറിക്കും, ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്'; ട്രോളുകൾ പങ്കുവച്ച് താരം
2022–ൽ ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാർഡ് ഹണി റോസിന് തന്നെ നൽകണം എന്നാണ് ആരാധകർ പറയുന്നത്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം ട്രോളുകളും സൈബറിടത്തിൽ ഹിറ്റാണ്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ട്രോളുകൾ പങ്കുവച്ചിരിക്കുകയാണ് ഹണി. താരം ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ളതാണ് ട്രോളുകൾ. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരം ട്രോളുകൾ പങ്കുവച്ചത്.

മികച്ച ഉദ്ഘാടകയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഹണി റോസിന് നൽകണം എന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ. ഉദ്ഘാടനം എന്നു കേട്ടാൽ ഹണി റോസ് ഷമ്മിയാകുമെന്നാണ് ഒരു വിരുതന്റെ കണ്ടെത്തൽ. ഒരു ദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് ബാർബർ പോലും ഹണി റോസിന് പിന്നിലാണെന്നാണ് ട്രോളിലുള്ളത്. സ്വയം ട്രോളാനുള്ള ഹണി റോസിന്റെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്.

2022–ൽ ഏറ്റവുമധികം കട ഉദ്ഘാടനം ചെയ്തതിനുള്ള അവാർഡ് ഹണി റോസിന് തന്നെ നൽകണം എന്നാണ് ആരാധകർ പറയുന്നത്. സിനിമയൊന്നുമില്ലെങ്കിലും ഹണി ഉദ്ഘാടനം ചെയ്തു ജീവിക്കും എന്നും അവർ പറയുന്നുണ്ട്. പോസ്റ്റിന് അടിയിലും ട്രോളുകൾ നിറയുകയാണ്.

കഴിഞ്ഞ നാലഞ്ച് മാസത്തിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പല കടകൾക്കു വേണ്ടിയും ഹണി റോസ് ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇതോടെയാണ് ഹണി റോസിനെതിരെ ട്രോളുകളും സജീവമായത്. ഹണി റോസ് കട ഉൽഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന ‘വീര സിംഹ റെഡ്‌ഡി’ എന്ന ചിത്രത്തിലൂടെ ഹണി റോസ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെ ഹണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
