'MOM തിരിച്ചിട്ടാൽ WOW', വൈറലായി ജ്യോതികയുടെ തലകുത്തി നിന്നുള്ള വർക്കൗട്ട്- വിഡിയോ

സോഷ്യൽ മീഡിയയിൽ തരം​ഗമായി ജോതികയുടെ തലകുത്തി നിന്നുള്ള വർക്കൗട്ട്

ജ്യോതിക വർക്കൗട്ട് വിഡിയോ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:19 am IST
Edited by :migrator

സോഷ്യൽ മീഡിയയിൽ വൈറലായി നടി ജ്യോതികയുടെ തലകുത്തി നിന്നുള്ള വർക്കൗട്ട്. വർക്കൗട്ട് വിഡിയോ താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. 'MOM തിരിച്ചിട്ടാൽ WOW' എന്ന ക്യാപ്‌ഷനോടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

തലകുത്തി നിന്ന് താരം സ്റ്റെപ്പിറങ്ങുന്നതും ബോൾ തട്ടുന്നതുമൊക്കെ വിഡിയോയിലുണ്ട്. ജ്യോതികയുടെ വർക്കൗണ്ട് വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു തരം​ഗമായി മാറിയിരിക്കുകയാണ്. രണ്ട് മില്യൺ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. നാലു ലക്ഷത്തോളം പേർ വിഡിയോ ലൈക്ക് ചെയ്‌തിട്ടുണ്ട്. 

മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്‌തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തമിഴ് സിനിമകളിലൂടെ തിരിച്ചു വന്ന താരം അടുത്തതായി ഹിന്ദി വെബ് സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു. 70 കോടി രൂപ മുടക്കി സൂര്യ മുംബൈയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയെന്നും കുട്ടികൾക്ക് അവിടെ അഡ്‌മിഷൻ എടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now