പനമ്പള്ളി നഗറിലാണ് കൃഷ്ണപ്രഭയും സംഘവും കരോൾ നടത്തിയത്. മുഖത്തെ മാസ്ക് മാറ്റിയപ്പോഴാണ് വന്നത് സിനിമാ താരമായ കൃഷ്ണപ്രഭയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത് 

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:10 am IST

News Now

ക്രിസ്മസ് പാപ്പയായി വേഷമിട്ട് കരോളിനിറങ്ങി നടി കൃഷ്ണപ്രഭ. കൊച്ചി, പനമ്പള്ളി നഗറിലാണ് കൃഷ്ണപ്രഭയും സംഘവും കരോൾ നടത്തിയത്. ആഘോഷങ്ങളുടെ വിഡിയോ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു. 

തന്റെ ഡാൻസ് ടീമിനൊപ്പമാണ് കൃഷ്ണപ്രഭ കരോളിനിറങ്ങിയത്. ഏറെ കാലമായുള്ള തന്റെ ആ​ഗ്രഹമാണ് കരോൾ പോകണമെന്നതെന്നും അത് സാക്ഷാത്കരിക്കുകയാണെന്നും പറഞ്ഞാണ് താരം വിഡിയോ തുടങ്ങിയത്. പാട്ടും നൃത്തവുമായെത്തിയ കരോൾ സംഘത്തിന് കടകളിലും വഴിയിലും വീടുകളിലുമെല്ലാം നല്ല സ്വീകരണം ലഭിച്ചു. പാപ്പയായി എത്തിയത് കൃഷ്ണപ്രഭയാണെന്നറിഞ്ഞ് പലരും ഞെട്ടുന്നതും വിഡിയോയിൽ കാണാം. 

പച്ചക്കറിക്കട മുതൽ വീടുകളിൽ വരെ കയറയിറങ്ങിയ സംഘത്തെ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖത്തെ മാസ്ക് മാറ്റിയപ്പോഴാണ് വന്നത് സിനിമാ താരമായ കൃഷ്ണപ്രഭയാണെന്ന് അറി‍ഞ്ഞത്. നടൻ കുഞ്ചന്റെ വീട്ടിലും സംഘം എത്തി. സംഘത്തോടൊപ്പം ആടാനും പാടാനും നാട്ടുകാർ കൂടി ചേർന്നതോടെ സംഭവം കെങ്കേമമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates