സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടിയുമായ കുഷ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലാണ് എന്നാണ് അഭ്യൂഹം

കുഷ കപില, അര്‍ജുന്‍ കപൂര്‍/ ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:24 am IST

News Now

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡില്‍ ചര്‍ച്ചയാവുന്നത് നടന്‍ അര്‍ജുന്‍ കപൂറിന്റെ പുതിയ കാമുകിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടിയുമായ കുഷ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലാണ് എന്നാണ് അഭ്യൂഹം. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി കുഷ കപില തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ് എന്ന അഭ്യൂഹം തെറ്റാണ് എന്നാണ് അവര്‍ വ്യക്തമാക്കിയത്. 

ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓരോ ദിവസവും എന്നെക്കുറിച്ചുള്ള മണ്ടത്തരങ്ങളാണ് ഞാന്‍ വായിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി എന്നെ പരിചയപ്പെടുത്തേണ്ട അവസ്ഥയിലാണ്. ഓരോ ദിവസവും തന്നേക്കുറിച്ചുള്ള വൃത്തികേടുകള്‍ വായിക്കുമ്പോള്‍ അത് തന്റെ അമ്മ കാണല്ലേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം കുറിച്ചു. 

റെഡ്ഡിറ്റ് ത്രെഡിലാണ് അര്‍ജുന്‍ കപൂറിനേയും കുഷ കപിലയേയും കുറിച്ച് വാര്‍ത്തകള്‍ വന്നത്. മലൈക അറോറയുമായി വേര്‍പിരിഞ്ഞ അര്‍ജുന്‍ കപൂര്‍ ഇപ്പോള്‍ കുഷയുമായി പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യമാണ് കുഷ കപില വിവാഹമോചനം പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ് മലൈകയും അര്‍ജുനും. വേര്‍പിരിയല്‍ വാര്‍ത്തകളോട് ഇവര്‍ പ്രതികരിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates